സൗഹാര്‍ദ്ദം മെഡിക്കല്‍ ക്യാമ്പ് നടത്തി

0

ജില്ല ഹോമിയോപ്പതി വകുപ്പും വെളളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സൗഹാര്‍ദ്ദം 2018 വെളളമുണ്ട എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി സോണി പദ്ധതി വിശദീകരിച്ചു. സക്കീന, ആത്തിക്ക ബായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഖമര്‍ ലൈല, പ്രധാനാധ്യാപിക പ്രേമ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.വി ജോസ് എന്നിവര്‍ സംസാരിച്ചു. ഡോ. മുഹമ്മദ് തസ്‌നീം സ്വാഗതവും ഡോ. മഞ്ജുഷ ഷാംലറ്റ് നന്ദിയും പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് യോഗ പരിശീലനവും സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും നടന്നു.

നൂല്‍പ്പുഴ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ ഡിസ്‌പെന്‍സറി വടക്കനാടിന്റെ നേതൃത്വത്തില്‍ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ നിര്‍വഹിച്ചു. നിര്‍മല മാത്യു അധ്യക്ഷത വഹിച്ചു. മെമ്പര്‍ രുഗ്മിണി, ഡി.എം.ഒ. ഡോ.എന്‍.സോമന്‍, ഡോ.കെ.ജി.രഞ്ജിത്, ജോണ്‍സണ്‍, മെജോ ചാക്കോ, ഹൈദ്രോസ്, ഹനീഫ്, ഡോ.രഞ്ജിത് ചന്ദ്ര, സണ്ണി എന്നിവര്‍ സംസാരിച്ചു. ജനമൈത്രി പോലീസ്, മൂലങ്കാവ് നാഷണല്‍ ലൈബ്രറി, പി.ടി.എ. എന്നിവയും സഹകരിച്ചു. ഡോ.സുനില്‍, ജ്യോതിഷ് എന്നിവര്‍ ക്ലാസ്സെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!