സാംസ്കാരിക സദസ്സും ഹ്രസ്വചിത്രപ്രദർശനവും നടത്തി

0

പനമരം: ചേത ലൈബ്രറിയും പനമരം ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ശ്രീധരൻ ബാലുശ്ശേരിയുടെ ഹ്രസ്വചിത്രപ്രദർശനവും സാംസ്ക്കാരിക സദസ്സും നടത്തി. പനമരം വിജയ കോളേജിൽ നടന്ന പരിപാടി ഒ.ആർ.കേളു.എം.എൽ.എ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, ഗ്രാമപഞ്ചായത്തംഗം ജൂൽ ന ഉസ്മാൻ ,ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം.സദാനന്ദൻ മാസ്റ്റർ, ചേതന ലൈബ്രറി പ്രസിഡന്റ് മധു മാസ്റ്റർ ,സെക്രട്ടറി എം.എ.ചാക്കോ എന്നിവർ പ്രസംഗിച്ചു.സാംസ്കാരിക രംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സുഗതൻ മസ്റ്റർ പ്രഭാഷണം നടത്തി.ശ്രീധരൻ ബാലുശ്ശേരി കഥയും സംവിധാനവും നിർവ്വഹിച്ച് ജോസ് കൂട്ടുക്കര നിർമ്മിച്ച പേന ഭാരമാകുമ്പോൾ എന്ന ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!