പാചകവാതകം ലഭിക്കാന്‍ ഇനി നാലക്ക കോഡ് സംവിധാനം

0

മാനന്തവാടി: പാചകവാതകം ലഭിക്കാന്‍ ഇനി നാലക്ക കോഡ് സംവിധാനം .ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് വയനാട്ടില്‍ നാലക്ക കോഡ് നമ്പര്‍ ലഭിച്ചാല്‍ മാത്രമെ പാചകവാതകം ലഭിക്കുവെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.  നേരത്തെ വയനാട് ജില്ലക്ക് പുറത്തുള്ള മറ്റ് ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇന്ത്യന്‍, എല്‍ പി ജി സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പ് ഒഴിവാക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നാലക്ക നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന നാലക്ക നമ്പര്‍ (ഡെലിവറി ഓഗന്‍ റിക്കേഷന്‍ കോഡ്) വിതരണക്കാരന്റെ പക്കല്‍ നല്‍കിയാലെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.

സിലിണ്ടര്‍ ബുക്ക് ചെയ്ത് ഏജന്‍സി ബില്ല് തയ്യാറാക്കി വണ്ടിയില്‍ വിടുന്ന സമയം ഒ.ടി.പി നമ്പര്‍ ഉപഭോക്താവിന്റെ മൊബൈലിലെത്തും. നേരത്തെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത മൈബൈല്‍ നമ്പറിലാണ് ഒ ടി പി നമ്പറും ലഭിക്കുന്നത്. സിലിണ്ടര്‍ ഉപഭോക്താവിന്റെ അടുത്തെത്തുമ്പോള്‍ വിതരണക്കാരനോട് ഈ നമ്പര്‍ പറഞ്ഞുകൊടുക്കണം. മുമ്പ് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഒ ടി പി നമ്പര്‍ ഫോണില്‍ വന്നിരുന്നുവെങ്കിലും ഈ സംവിധാനം വയനാട്ടില്‍ നടപ്പിലാക്കിയിരുന്നില്ല. ഈ മാസം മുതലാണ് നടപ്പിലാക്കാന്‍ തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ആദ്യത്തെ മെസേജ് ലഭിക്കും. തുടര്‍ന്ന് വിതരണ ഏജന്‍സി ഈ ബുക്കിംഗ് സ്വീകരിച്ച് ബില്ലടിക്കുമ്പോള്‍ ഫോണില്‍ രണ്ടാമത്തെ മെസേജ് ലഭിക്കും. ഈ മെസേജിലുള്ള നാലക്ക് നമ്പറാണ് വിതരണക്കാരന് പറഞ്ഞുകൊടുക്കേണ്ടത്. ഗ്യാസ് ഉപഭോക്താവ് വാങ്ങിയ ശേഷം ഒരു മെസേജ് കൂടി വരും.

Leave A Reply

Your email address will not be published.

error: Content is protected !!