അനധികൃത റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം

0

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മുന്‍ഗണനാ/എ.എവൈ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ 31 നകം താലൂക്ക്  സപ്ലൈ ഓഫീസില്‍  ഹാജരായി പൊതുവിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റണം. അല്ലാത്ത പക്ഷം നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങള്‍ക്ക് വിപണി വില ഈടാക്കുകയും  മറ്റ് നിയമ  നടപടികള്‍  സ്വീകരിക്കുകയും ചെയ്യുമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആയിരം സ്‌കെ്വയര്‍ഫീറ്റിന് മുകളില്‍ വീടുളളവര്‍, ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുളളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍,  25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുളളവര്‍, നാല് ചക്രവാഹനമുളളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍ എന്നിവയുള്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകളാണ് അനര്‍ഹരുടെ പട്ടികയില്‍ വരിക. അനര്‍ഹരെ സംബന്ധിച്ച പരാതികള്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫീസര്‍- 9188527407, 04936-220213

Leave A Reply

Your email address will not be published.

error: Content is protected !!