നിര്‍ദ്ധന ആദിവാസി കുടുംബത്തിന് പശുകുട്ടിയെ നല്‍കി മാതൃകയായി വനം വകുപ്പ്

0

മാതൃകയാക്കാം വനം വകുപ്പിന്റെ സേവനത്തെ, കടുവയുടെ അക്രമണത്തില്‍ പശു കൊല്ലപ്പെട്ട നിര്‍ദ്ധന ആദിവാസി കുടുംബത്തിന്  പശുകുട്ടിയെ നല്‍കി മാതൃകയായി വനം വകുപ്പ്.ബേഗൂര്‍ ഗുണ്ടന്‍ കോളനിയിലെ സുബ്രമണ്യന്‍ അനിത ദമ്പതികള്‍ക്കാണ് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍  പശുകുട്ടിയെ കോളനിയില്‍ എത്തിച്ച് നല്‍കിയത്.

വനത്തിനുള്ളില്‍ പശു വന്യമൃഗത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടത് കാരണം നഷ്ടപരിഹാരം ലഭിക്കാത്തതും പശുവിന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതിരുന്നതും കുടംബത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തന്റെ സുഹൃത്തും ബെംഗളുരൂ മെഡിക്കല്‍ കമ്പനിയില്‍  ജോലി ചെയ്തുവരുന്ന മാനന്തവാടി സ്വദേശി നോബിന്‍ ജോസിനെയും കായംകുളം സ്വദേശി ഗോകുല്‍ കൃഷ്ണനെയും അറിയിക്കുകയായിരുന്നു.ഇവരാണ് പശുവിനെ കുടുംബത്തിന് കൈമാറിയത്. പശു ലഭിച്ചതോടെ കുടുംബത്തിനും എറെ സന്തോഷമായെന്നും വനംവകുപ്പിന് നന്ദിയുണ്ടെന്നും സുബ്രമണ്യനും കുടുംബവും പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍  സന്തോഷമുണ്ടെന്നും ഇതുപോലുള്ള മാതൃകപരമായ പ്രവര്‍ത്തനം നടത്തുവാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും ഇത്തരത്തിലുള്ള സേവനം ഇനിയും തുടരുമെന്നും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍   പി സുനില്‍കുമാര്‍ പറഞ്ഞു. ഫോറസ്റ്റര്‍ കെ.എ കുത്തിരാമന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ ശിവജി ശരണ്‍, അശ്വതി അശോകന്‍, പി.സി ശാന്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കാളികളായി

Leave A Reply

Your email address will not be published.

error: Content is protected !!