ഒണ്ടയങ്ങാടി തേക്ക് പ്ലാന്റേഷന്‍ സ്വാഭാവിക വനമാക്കി മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു.

0

സ്വാഭാവിക വനമായി തീര്‍ന്ന ഇവിടം വീണ്ടും തേക്ക് പ്ലാന്റേഷന്‍ ആക്കാന്‍ നടത്തിയ നീക്കം ഏറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയിരുന്നു .നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചില്‍പ്പെട്ട ഈ സ്ഥലം 1958 ലാണ് വനം വകുപ്പ് തേക്ക് പ്ലാന്റേഷന്‍ ആക്കി മാറ്റിയത്. പിന്നീട് ഇത് സ്വഭാവിക വനമായി മാറുകയായിരുന്നു.അപൂര്‍വ്വ ഇനം സസ്യങ്ങളും,ഔഷധച്ചെടികളും, നിര്‍ച്ചാലുകളും ഉള്ള ഈ വനം നിരവധി പക്ഷികളുടെയും പൂമ്പാറ്റകളുടെയും ആവാസ കേന്ദ്രമായിരുന്നു.എന്നാല്‍ ഈ വനത്തിലെ മരങ്ങള്‍ മുറിച്ച് മാറ്റി തേക്ക് പ്ലാന്റേഷന്‍ ആക്കാനുള്ള വനം വകുപ്പിന്റെ നടപടികളാണ് വിവാദമാക്കിയത്. ഇതിനെതിരെ ജനകീയ മനുഷ്യ ചങ്ങല ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളും അരങ്ങേറി. ഈ സ്ഥലം സ്വാഭാവിക വനമായി നിലനിര്‍ത്താനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

മരങ്ങളില്ലാത്ത ഭാഗങ്ങളില്‍ 6000 ത്തോളം തദ്ദേശിയമായ തൈകളാണ് വെച്ച് പിടിപ്പിക്കുന്നത്.വന സംരക്ഷണ സമിതിക്കാണ് ഇതിന്റെ് സംരക്ഷണ ചുമതല, വന മഹോത്സവത്തോടനുബന്ധിച്ച് പദ്ധതിയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ തൈ നട്ട് നിര്‍വ്വഹിച്ചു. വി ആര്‍ പ്രവീജ് ,ശോഭാ രാജന്‍, ഡി എഫ് ഒ രമേശ് ബിഷ്‌ണോയ്, റെയ്ഞ്ചര്‍ വി രതീശന്‍, ടി സി ജോസ് എന്നിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!