ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് രണ്ടുപേര്‍ക്ക് രോഗമുക്തി

0

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയില്‍ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട് വഴി എത്തിയ 31 കാരനായ മൂപ്പൈനാട് സ്വദേശി, ജൂണ്‍ 25ന് ബാംഗ്ലൂരില്‍ നിന്നെത്തിയ 36 കാരനായ ചെന്നലോട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.ചുള്ളിയോട് സ്വദേശിയായ 24 കാരന്‍,ബത്തേരി സ്വദേശിയായ 47 കാരന്‍ എന്നിവരാണ് സ്രവ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!