ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് സ്വീകരണമൊരുക്കി 

0

അകറ്റിനിര്‍ത്തേണ്ടവരല്ല ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ് എന്ന സന്ദേശം ഉയര്‍ത്തി കമ്പളക്കാട് സ്നേഹതീരം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ നിവാസികള്‍ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ  പ്രവാസിക്ക് സ്വീകരണമൊരുക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ ഭീതിയോടെ കാണുന്ന ഒരു സ്ഥിതിവിശേഷമാണ് പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഈ രീതിക്കൊരു മാറ്റം വരുത്തണമെന്ന  സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടിക്ക് തുടക്കം കുറിച്ചതെന്ന്് സംഘാടകര്‍ പറഞ്ഞു.കമ്പളക്കാട് വി.പി.എസ്് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്നേഹതീരം പ്രസിഡന്റ് ഇസ്മായില്‍ സെക്രട്ടറി, ചിന്നമ്മ ടീച്ചര്‍, ട്രഷറര്‍ റസാക്ക് ,സ്നേഹ തീരത്തിലെ അംഗങ്ങളും തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!