വിജയം ഷെഹലക്ക് സമര്‍പ്പിച്ച് നൂറുമേനിയുമായി സര്‍വ്വജന 

0

വിവാദങ്ങളെയും, പ്രതിസന്ധികളെയും അതിജീവിച്ച് എസ്.എസ്.എല്‍.സി യില്‍ നൂറുമേനി വിജയം നേടി ബത്തേരി  സര്‍വ്വജന സ്‌കൂള്‍.വിദ്യാര്‍ത്ഥി ക്ലാസ്സ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങള്‍ ഉണ്ടായ  സര്‍വ്വജന സ്‌കൂള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടാനായി.ഇവിടെ പരീക്ഷ എഴുതിയ 118 വിദ്യാര്‍ത്ഥികളും വിജയിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബത്തേരി സര്‍വ്വജന സ്‌ക്കുളിന് എസ്.എസ്.എല്‍.സി പരിക്ഷയില്‍ 100 ശതമാനം വിജയം നേടുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ വിജയത്തിന് ഇരട്ടി മധുരമാണുള്ളത്. വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ഏറെ കോലാഹലങ്ങളും, വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അടക്കുക വരെ ചെയ്തിരുന്നു.ഇതിനിടയിലും എസ്.എസ്.എല്‍.സി പരിക്ഷയില്‍ 100 ശതമാനം വിജയം നേടാനായത് ഏറെ ആത്മവിശ്വാസവും, അഹ്ലാദവുമാണ് നല്‍കുന്നത്.ഏഴ് പേര്‍ക്ക് എല്ലാവിഷയത്തിനും ഫുള്‍ എപ്ലസ്് ലഭിച്ചു. കൂടാതെ രണ്ട് വിദ്യാര്‍ത്ഥിക്ക് 9 വിഷയത്തിന് എപ്ലസും, ഒരു കുട്ടിക്ക് എട്ട് വിഷയത്തിന് എപ്ലസും ലഭിച്ചു. വിജയിച്ചതില്‍ 21 പേര്‍ ഗോത്രവിഭാഗത്തില്‍പ്പെടുന്നവരാണ് എന്നുള്ളത് വിജയത്തിന്റ് മാറ്റ്  കൂട്ടുന്നു. തങ്ങളുടെ ഈ വിജയം എല്ലാ അധ്യാപകര്‍ക്കും മരണപ്പെട്ട ഷെഹല ഷെറിനുമാണ് സമര്‍പ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!