മണല്‍ വില്‍പന കേന്ദ്രത്തില്‍ കയറിയ കള്ളനെ പിടികൂടി

0

തരുവണ നടക്കല്ലില്‍ മണല്‍ വില്‍പന കേന്ദ്രത്തില്‍ കയറിയ കള്ളനെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യം പരിശോധിച്ചാണ് കള്ളനെ തിരിച്ചറിഞ്ഞത്. അഞ്ചുകുന്ന് പാലുകുന്നില്‍ താമസിക്കുന്ന താമരശ്ശേരി സ്വദേശി ഹംസയാണ് പിടിയിലായത്.

മൂന്നു ദിവസം മുന്‍പാണ് വെള്ളമുണ്ട തരുവണ നടക്കലിലെ മണല്‍ വില്‍പന കേന്ദ്രത്തില്‍ നിന്ന് ഹംസ 131500 രൂപ മോഷ്ടിച്ചത്. സിസിടിവി യുടെ സഹായത്തോടെയാണ് വെള്ളമുണ്ട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലക്കകത്തും പുറത്തും നിരവധി മോഷണക്കേസുകളില്‍ ഹംസ പ്രതിയാണ് .ദിവസങ്ങള്‍ക്കു മുന്‍പ് പീച്ചങ്കോട് പോലീസുകാരന്റെ  വീട്ടിലും മോഷണം നടന്നിരുന്നു. മോഷണ കേസ് അന്വേഷണം നടക്കുന്നതിനിടെ  തൊട്ടടുത്ത് തന്നെ വീണ്ടും മോഷണം അരങ്ങേറി.നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിരുന്നു. വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.മാനന്തവാടിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!