തോടുകളെ അണിയിക്കാന്‍  പനമരത്ത് കയര്‍ ഭൂവസ്ത്രങ്ങള്‍ 

0

പനമരം പഞ്ചായത്തിലെ 23 തോടുകള്‍ക്കും  7 കുളങ്ങള്‍ക്കും  കയര്‍ ഭൂവസ്ത്രം അണിയിച്ചൊരുക്കുന്നു.20 ലക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പ് പദ്ധതി വഴി പഞ്ചായത്തിലെ 23 വാര്‍ഡിലും  പ്രധാന തോടുകളും കുളങ്ങളും സംരക്ഷിക്കുന്നതിനാണ് പദ്ധതി തുടങ്ങിയത്. കഴിഞ്ഞു ഒന്നാം ഘട്ട പദ്ധതി പൂര്‍ത്തിയാകുന്നതോടെ 23000 മീറ്റര്‍ തോട് സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.  തോടുകള്‍ സുഗമമായി ഒഴുകാനും ഓരങ്ങള്‍ ഇടിയാതിരിക്കാനുമാണ് കയര്‍ തോടുകള ഭൂവസ്ത്രം ധരിപ്പിക്കുന്നത്.മണ്ണൊലിപ്പ് തടയുന്നതിന് പ്രകൃതിദത്ത കയര്‍ നാരുകൊണ്ട് നെയ്തോ നെയ്യാതെയോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്നതാണ്് കയര്‍ ഭൂവസ്ത്രം.   മണ്ണിനെയും ജലത്തെയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തി സംരക്ഷിക്കുന്നതിനു സുവര്‍ണനാരായ ചകിരിയില്‍ നെയ്യുന്ന ഭൂവസ്ത്രങ്ങള്‍ക്ക് കഴിയും. വേണ്ട രീതിയില്‍ സംസ്‌കരിച്ച ഭൂവസ്ത്രത്തിന്റെ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ടതയും വളക്കൂറും വര്‍ധിപ്പിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടണ്‍ കണക്കിന് മേല്‍ മണ്ണ് പ്രതിവര്‍ഷം ഒലിച്ചുപോകുന്നതായാണ് കണക്കുകള്‍.സംസ്ഥാന കയര്‍ഫെഡിന്റെ സഹകരണത്തോടെയുള്ള ഫോം മാറ്റിക്‌സ് ഏജന്‍സി വഴി ആലപ്പുഴയില്‍ നിന്നുമാണ് ഭൂവസ്ത്രങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. ഘട്ടം ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ തോടുകളും കയര്‍ ഭൂവസ്ത്രം ആണിയിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്

Leave A Reply

Your email address will not be published.

error: Content is protected !!