വാളാട് പി എച്ച് സിക്ക് കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമായി

0

വാളാട് പി എച്ച് സിക്ക് കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമായി.  രേഖകള്‍ വാളാട് വില്ലേജ് ഓഫീസര്‍ കൃഷ്ണ പ്രസാദ് ഡിഎംഒക്ക്  കൈമാറി. ഇതോടെ  സ്വകാര്യ  കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി.എച്ച്്.സി കൂടുതല്‍  സൗകര്യങ്ങളോടെ കിടത്തി  ചികിത്സ  സൗകര്യമുള്ള  പ്രാഥമിക  ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള  ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. പഴയ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന  റവന്യൂ  വകുപ്പിന്റെ കൈവശമുള്ള സര്‍വേ നമ്പര്‍  54ല്‍  പെട്ട രണ്ടേക്കര്‍ ഭൂമിയില്‍ 80 സെന്റാണ് വില്ലേജ് അധികൃതര്‍ അളന്ന്  ആരോഗ്യ വകുപ്പിനെ ഏല്‍പ്പിച്ചത്. ഡി.എം.ഒ ഡോ രേണുക രേഖകള്‍ ഏറ്റുവാങ്ങി. ആരോഗ്യകേരളം വയനാട് പ്രോഗ്രാം ഓഫീസര്‍ ഡോ അഭിലാഷ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ എന്‍.ജെ ഷിജിത്ത്, ഡോ അനീഷ്  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!