പാഠ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു

0

പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുസമ്മിലിന്റെ വീട്ടിലെത്തി പാഠപുസ്തകങ്ങള്‍ നല്‍കി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിച്ചു.  ജൂണ്‍ മാസം ആദ്യം തന്നെ പാഠപുസ്തകങ്ങള്‍ ജില്ലയിലെ പുസ്തക വിതരണ ഹബ്ബായ ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തിയിരുന്നു.  ബത്തേരി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തരംതിരിച്ച് പാഠപുസ്തകങ്ങള്‍ ജില്ലയിലെ വിവിധ ക്ലസ്റ്റര്‍ സൊസൈറ്റികളില്‍ എത്തിച്ചു.  കേരള ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിക്കാണ് ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ്  വരെയുള്ള പുസ്തകങ്ങളുടെ വിതരണ ചുമതല.  ഒന്ന് മുതല്‍ എട്ടുവരെ ക്ലാസുകള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് നല്‍കുക.  ചടങ്ങില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍, പഞ്ചായത്തംഗങ്ങളായ എ.പി.അഹമ്മദ്, എം.സി.ബാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പ്രദീപന്‍, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.അബ്ദുള്‍ അസീസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡയറ്റ് ലക്ചറര്‍മാരായ ടി.ആര്‍ ഷീജ, ഡോ. മനോജ് കുമാര്‍, പ്രിന്‍സിപ്പാള്‍ കെ.പ്രസന്ന, വൈസ് പ്രിന്‍സിപ്പാള്‍ എസ്.ശിവകല, പി.ടി.എ. പ്രസിഡന്റ് എന്‍.റിയാസ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!