.വെള്ളമുണ്ട പിഎച്ച്‌സിയില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം
.വെള്ളമുണ്ട പിഎസ്‌സിയില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം ഗപ്പി മത്സ്യങ്ങളുടെ ടാങ്കിന്റെ നെറ്റ് തകര്‍ത്ത് മത്സ്യങ്ങളെ മോഷ്ടിച്ചു ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി..വെള്ളമുണ്ട ആശുപത്രിക്ക് സമീപം കൊതുകിനെ നശിപ്പിക്കുന്ന ഗപ്പി മത്സ്യങ്ങള്‍ വളര്‍ത്തുന്ന ടാങ്കിന്റെ ഇരുമ്പ് വലയാണ് കഴിഞ്ഞദിവസം സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തത് ആവശ്യക്കാര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ വേണ്ടി ആശുപത്രിയില്‍ വളര്‍ത്തുന്ന ആയിരക്കണക്കിന് ഗപ്പി മത്സ്യങ്ങളെയും ഇവര്‍ മോഷ്ടിച്ചു. രാത്രിയായാല്‍ ആശുപത്രി പരിസരം സാമൂഹ്യ ദ്രോഹികള്‍ കൈയടക്കുകയാണെന്നും ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് മെമ്പര്‍ വി എസ് കെ തങ്ങള്‍ ആവശ്യപ്പെട്ടു. മുന്‍പും ആശുപത്രിയില്‍നിന്ന് നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്.