ചുരത്തിലൂടെ ഇനിയുള്ള യാത്ര പാളയിലാകുന്നതാണ് എളുപ്പമെന്ന് യുവമോര്‍ച്ച. വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യത്യസ്ത സമരവുമായാണ് യുവമോര്‍ച്ച രംഗത്തെത്തിയത്. ചുരത്തിലൂടെ കവുങ്ങ് പാളയില്‍ പ്രവര്‍ത്തകരെ വലിച്ചാണ് യുവമോര്‍ച്ച അധികാരകള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന ചുരം റോഡ് നന്നാക്കുന്നതില്‍ അധികാരികള്‍ പാടെ പരാജയപ്പെട്ടിരിക്കുകയാണെന്നും ജനപ്രതിനിധികള്‍ ഇതിന് മറുപടി പറയണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണി നടത്തണമെന്നുമായിരുന്നു യുവമോര്‍ച്ചയുടെ ആവള്യങ്ങള്‍. പ്രതിഷേധ പരിപാടി യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു . പ്രശാന്ത് മലവയല്‍ അധ്യക്ഷത വഹിച്ചു.ടി.എം സുബീഷ് മുഖ്യ പ്രഭാഷണം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.