80 കടന്ന്​ പെട്രോൾ; കൊള്ള തുടരുന്നു

0

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി തു​​ട​​ർ​​ച്ച​​യാ​​യ 17ാം ദി​​വ​​സ​​വും ഇ​​ന്ധ​​ന വി​​ല വ​​ർ​​ധി​​പ്പി​​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​​ട്രോ​​ളി​​ന്​ 52 പൈ​​സ​​യും ഡീ​​സ​​ലി​​ന്​ 1.07 രൂ​പ​യു​​മാ​​ണ്​ വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ സം​​സ്​​​ഥാ​​ന​​ത്ത്​ പെ​​ട്രോ​​ൾ വി​​ല 80 രൂപ ക​​ട​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്​ പെ​​ട്രോ​​ളി​​ന്​ 81.28 രൂ​​പ​​യും ഡീ​​സ​​ലി​​ന്​ 76.12 രൂ​​പ​​യു​​മാ​​ണ്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യി​ലെ വി​​ല. കൊ​ച്ചി​യി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ലി​റ്റ​ർ പെ​ട്രോ​ളി​ന്​ 80.02 ഉം ​ഡീ​സ​ലി​ന്​ 75.27 രൂ​പ​യും ന​ൽ​ക​ണം.

17 ദി​​വ​​സ​​ത്തി​​നി​​ടെ പെ​​ട്രോ​​ളി​​ന്​ എ​​ട്ടു രൂ​​പ 52 പൈ​​സ​​യും ഡീ​​സ​​ലി​​ന്​ ഒ​മ്പ​ത്​ രൂ​​പ 50 പൈ​​സ​​യു​​മാ​​ണ്​ എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ൾ കൂ​​ട്ടി​​യ​​ത്. നി​​കു​​തി കൂ​​ടി ​​ചേ​​രു​​​മ്പോൾ പ​​ല സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലും ഈ  ​​നി​​ര​​ക്കി​​ലും വ്യ​​ത്യാ​​സം ഉ​​ണ്ടാ​​വും.

ലോ​​ക്​​​​ഡൗ​​ൺ ഇ​​ള​​വു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച ജൂ​​ൺ ഏ​​ഴു​ മു​​ത​​ലാ​​ണ്​ വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. നാ​​ല​​ര മാ​​സ​​ത്തി​​നി​​ടെ ഏ​​റ്റ​​വും കൂ​​ടി​​യ നി​​ര​​ക്കി​​ലാ​​ണി​​പ്പോ​​ൾ ഇ​​ന്ധ​​ന വി​​ല. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ അ​​സം​​സ്​​​കൃ​​ത എ​​ണ്ണ​​വി​​ല ഇ​​ടി​​യുമ്പോഴും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ എ​​ക്​​​സൈ​​സ്​ ഡ്യൂ​​ട്ടി മൂ​​ന്നു രൂ​​പ വ​​ർ​​ധി​​പ്പി​​ച്ച​​താ​​ണ് വി​ല ഉ​യ​രു​ന്ന​തി​ന്​ കാ​​ര​​ണം.

Leave A Reply

Your email address will not be published.

error: Content is protected !!