കല്‍പ്പറ്റ നഗരത്തില്‍ ട്രാഫിക് പോലീസിന്റെ അഭാവം . ഗതാകത കുരുക്കില്‍ പെട്ട് നഗരം.വിനോദ സഞ്ചാരികള്‍ അടങ്ങുന്ന 100 കണക്കിന് യാത്രക്കാര്‍ പെരുവഴിയില്‍ കുടുങ്ങി മണികൂറുകളോളം വലഞ്ഞു. ഉച്ച മുതല്‍ ആണ് കല്‍പ്പറ്റ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപെട്ടത്. ചുങ്കം ജംങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് കുറവായതും ഉച്ച സമയത്ത് ഇവരാരും സ്ഥലത്ത് ഇല്ലാത്തതും ഗതാഗത കുരിക്കിന്റെ കാഠിന്യം കൂട്ടുകയാണുണ്ടായത്.അവധി ദിവസമായതിനാല്‍ വിനോദ സഞ്ചാരികള്‍ അടങ്ങുന്ന 100 കണക്കിന് യാത്രക്കാര്‍ ആണ് ഇന്ന് നിരത്തില്‍ കുടുങ്ങിയത്.ബധല്‍ മാര്‍ഗമായി ബൈപാസ് നിലവിലുണ്ടെങ്കിലും കല്‍പ്പറ്റ ട3ണില്‍ ബ്ലോക്കിന് യാതൊരു കുറവുമില്ല . ഈ സാഹചര്യത്തിലാണ് ട്രാഫിക് പോലീസിന്റെ അഭാവും ഗതാകത കുരുക്ക് കൂട്ടുന്നത്. അവസാനം സഹികെട്ട യാത്രക്കാര്‍ തന്നെ ഗതാഗത നിയന്ത്രിക്കുകയായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.