മുത്തങ്ങ വഴി ഇതുവരെ എത്തിയത് കാല്‍ലക്ഷം പേര്‍ 

0

ഇതരസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് മുത്തങ്ങ വഴി പ്രവേശനം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ അതിര്‍ത്തികടന്നത് കഴിഞ്ഞദിവസം. 788 പേരാണ് വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തേക്ക് എത്തിയത്. ഒന്നരമാസം പിന്നിടുമ്പോള്‍ ഇതുവരെ സംസ്ഥാനത്തേക്ക് മുത്തങ്ങ വഴി എത്തിയത് കാല്‍ലക്ഷം പേര്‍.

മെയ് നാലുമുതലാണ് മുത്തങ്ങവഴി സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. 476 പുരുഷന്‍മാരും, 195 സ്ത്രീകളും, 117 കുട്ടികളുമാണ്. ഇതിനുമുന്‍്പ് ഏറ്റവും കൂടുതല്‍ ആളുകള്‍ അതിര്‍ത്തി കടന്നത് മെയ് ഏഴിനാണ്. 703 ആളുകളാണ് ഈ ദിവസം അതിര്‍ത്തികടന്ന് സംസ്ഥാനത്തേക്ക് എത്തിയത്. സംസ്ഥാനത്തേക്ക് പ്രവേശനം ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോള്‍ കാല്‍ലക്ഷം ആളുകള്‍ സംസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!