കാട്ടാന കൂട്ടത്തെ വനത്തിലേക്ക് തുരത്തി 

0

നാട്ടിലിറങ്ങിയ കാട്ടാനകൂട്ടം ഒരു പകല്‍ മുഴുവന്‍ നാടിനെ വിറപ്പിച്ചു.ലക്ഷങ്ങളുടെ കൃഷി നാശം.നാലംഗ കാട്ടു കൊമ്പന്‍മാരുടെ സംഘമാണ് പനമരം പുഞ്ചവയലിലെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തമ്പടിച്ചത്. തുടര്‍ന്ന് ഉച്ചയോടെ വനപാലകര്‍ ആനകളെ അമ്മാനി വനത്തിലേക്ക് തുരത്തി .

പനമരം പുഞ്ചവയല്‍പ്രദേശത്ത് കാട്ടാനകളുടെ വര്‍ധിച്ച് വരികയാണ്കഴിഞ്ഞ രണ്ടാഴ്ചകളോളമായി ഈ ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞാഴ്ച പുഞ്ചവയല്‍ ഗണപതി അമ്പലത്തിലെ കല്‍വിളക്ക് ആന തകര്‍ത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് പുഞ്ചവയല്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ 4 ആനകള്‍ തമ്പടിച്ചത് വിവരമറിഞ്ഞ് 50 ഓളം ഫോറസ്റ്റ് , പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തുരത്തല്‍ ആരംഭിച്ചു. തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടെ ആനകളെ അമ്മാനി വനത്തിലേക്ക് തുരത്തി. ആനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായി .തീര്‍ന്നു ഇതിന് പരിഹാരം കാണുന്നതിന് ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കുന്നതിനും ഭാവി പരിപാടികള്‍ ആവിഷ്‌ക്കരിക്കാനുമായി യോഗം ചേരാന്‍ തീരുമാനിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!