സേവന പാതയില്‍  അല്‍കരാമ  രണ്ടാം വര്‍ഷത്തിലേക്ക്

0

സേവന പാതയില്‍ വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്റര്‍ രണ്ടാം വര്‍ഷത്തിലേക്ക്. കോവിഡ് നിയന്ത്രണകളിലും ഡയാലിസിസ് രോഗികള്‍ക്ക്. ഒരു ദിവസം പോലും മുടക്കമില്ലാതെ ചികിത്സ നല്‍കി ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസം ആവുകയാണ് ഈ കേന്ദ്രം

വെള്ളമുണ്ട സ്വദേശിയായ പ്രവാസി വ്യവസായിയും അല്‍ കരാമ ഗ്രൂപ്പ് എംഡിയുമായ കുനിങ്ങാരത്  അബ്ദുള്‍ നാസര്‍ എന്ന മനുഷ്യസ്‌നേഹി. മൂന്നു കോടിയോളം മുടക്കിയാണ് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഡയാലിസിസ് സെന്റര്‍ 2019 ജൂണ്‍ 20നാണ് നാടിന് സമര്‍പ്പിച്ചത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വടകരയും, വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തകര്‍ക്കുമാണ് ഡയാലിസിസ് സെന്റര്‍ നടത്തിപ്പ് ചുമതല. വെള്ളമുണ്ട, തൊണ്ടര്‍നാട്. പടിഞ്ഞാറത്തറ, എടവക പഞ്ചായത്തുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പണം സ്വരൂപിച്ചാണ് നടത്തിപ്പിന് ആവശ്യമായ ലക്ഷക്കണക്കിന് രൂപ കണ്ടെത്തുന്നത്. രണ്ട് ഷിഫ്റ്റുകളില്‍ 39 ഓളം ഡയാലിസിസ് രോഗികള്‍ക്ക് ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ മറ്റ് ജില്ലകളെ ആശ്രയിച്ചിരുന്ന രോഗികളും ഇവിടെയാണ് ഡയാലിസിസ് ചെയ്യാന്‍ എത്തിയത്. ഇത് ജില്ലാ ഭരണകൂടത്തിന് സഹായകരമായിരുന്ന.ു നിര്‍ധന രോഗികള്‍ക്ക് തണലായി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് ഈ ഡയാലിസിസ് സെന്റര്‍

Leave A Reply

Your email address will not be published.

error: Content is protected !!