കളക്ടറേറ്റ് ധർണ നടത്തി 

0

പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത  കളക്ടറേറ്റ്ധർണ നടത്തി ദുരിതമനുഭവിക്കുന്ന പ്രവാസികളയടിന്തരമായി നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക ,നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക്  കോവിഡ് 19 നെഗറ്റീവ്ആണെന്ന് ബോധ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ പിണറായി സർക്കാരിൻറെ പുതിയ നിയമം റദ്ദാക്കുക ,പ്രവാസികളായി മരിച്ചവരുടെ കുടുംബങ്ങൾക്ക്  സാമ്പത്തിക സഹായം നൽകുക ,അവരുടെ കുടുംബങ്ങൾക്ക് പരിപൂർണ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചുകൊണ്ട് മുസ്ലിം ലീഗ് വയനാട് കമ്മിറ്റിയുടെ നേത്റുത്തിലാണ്. കളക്ടറേറ്റ് ധർണ  നടന്നത്. ജില്ലാ പഞ്ചായത്ത്പ്രസിഡൻറ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു  ഗ്ലോബൽ കെഎംസിസി വയനാട് ജില്ല ജനറൽ സെക്രട്ടറി  അസീസ് കോറോം സ്വാഗതം ആശംസിച്ചു റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ പീ ഇസ്മായിൽ  മാനന്തവാടി നിയോജക മണ്ഡലം, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പികെ അസ്മത് ,മുസ്ലിം ലീഗ് നേതാക്കളായ പഞ്ചാര ഉസ്മാൻ ,എ പി ഹമീദ് കെഎംതൊടി മുജീബ്, കെഎംസിസി നേതാക്കളായ പനന്തറ മുഹമ്മദ്, മുഹമ്മദലി വാളാട്  അഷ്റഫ് പൂന്തോടൻ നാസർ ,കൗൺസിലർമാരായ കെകെ കുഞ്ഞമ്മദ് ശ്രീജ ,ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!