കോവിഡ് വ്യാപന നിയന്ത്രണം കോവിഡിന് ഒപ്പം ജീവിച്ച് കൊണ്ട് 

0

വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന അണുനശീകരണ പദ്ധതി ജില്ലാ തല ഉദ്ഘാടനം കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഒ ബിജു ജെയിംസ് നിര്‍വ്വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ബസ് സ്റ്റാന്‍ഡുകള്‍ ഓട്ടോ – ടാക്‌സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അണു നശീകരണം നടത്തും.കോവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ ഉദ്ഘാടനം കണ്ടക്ടര്‍മാര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കി കൊണ്ട് വയനാട് ആര്‍ ടി ഒ ജെയിംസ് എം.പി ഉത്ഘാടനം ചെയ്തു.ഉദ്്ഘാടന ചടങ്ങില്‍ എം വി ഐ മാരായ സുനീഷ് പി , സുനേഷ് പുതിയ വീട്ടില്‍, പ്രേമരാജന്‍ കെ.വി, മുഹമ്മദ് ഷഫീക്ക് പി.കെ , എ എം.വി ഐ ഗോപി കൃഷ്ണന്‍, വാര്‍സോ സെക്രട്ടറി കുഞ്ഞു മുഹമദ്, ബസ് ഉടമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
00:33