ക്വാറന്റൈന്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ സ്‌കൂള്‍

0

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യം കത്തിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം പിഞ്ചുകുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ . പഞ്ചായത്തധികൃതരുടെ സമ്മതത്തോടെ വാഹനങ്ങളില്‍ മാലിന്യമെത്തിച്ചത് കത്തിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ തെങ്ങുമുണ്ട സ്‌കൂളിലാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യമെത്തിച്ചത്. മെയ്മാസം മുതല്‍ പഞ്ചായത്തധികൃതരുടെ മേല്‍ നോട്ടത്തില്‍ സ്‌കൂളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യം വാഹനങ്ങളില്‍ എത്തിച്ച് കത്തിച്ചിരുന്നു. ഇതു പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കത്തിക്കുകയായിരുന്നു പതിവ്. കത്തിച്ച ചാരവും വൃത്തിയാക്കുമായിരുന്നു.മാലിന്യം കൊണ്ടുവരുന്നത് തുടര്‍ന്നെങ്കിലും ക്രമേണസംസ്‌ക്കരിക്കല്‍ ഇല്ലാതെയായി. മാലിന്യങ്ങള്‍ കത്തിച്ച ചാമ്പല്‍ അവിടെതന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയായി. ഇതിനു പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ നടപടി ഇല്ലാതെ വീണ്ടും ക്വാറന്റൈന്‍ മാലിന്യങ്ങളുമായി വാഹനം എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മാലിന്യവുമായി കഴിഞ്ഞ ദിവസം എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പിഞ്ചുകുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കോവിഡ് നിരിക്ഷണത്തിലുള്ള മാലിന്യം സംസ്‌ക്കരിക്കുന്നത് പ്രദേശത്ത് വലിയ ആശങ്കയാണുണ്ടാക്കിയിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!