അംഗന്‍വാടിയിലേക്ക് ടെലിവിഷന്‍ നല്‍കി 

0

ഓണ്‍ലൈന്‍പഠനകേന്ദ്രമായ പെരിങ്ങോട്ടുകുന്ന് അംഗന്‍വാടി യിലേക്കുള്ള ടെലിവിഷന്‍ ഹെഡ്മാസ്റ്റര്‍ ജെയ്സ് എം.ടി വാര്‍ഡ് മെമ്പര്‍ നസീമ പൊന്നാണ്ടിക്ക് കൈമാറി.ന്യൂമാക്‌സ് കേബിള്‍ നെറ്റ് വര്‍ക്കാണ് അംഗന്‍വാടിയിലേക്ക് സൗജന്യമായി കേബിള്‍ കണക്ഷന്‍ നല്‍കിയത്. പിടിഎ പ്രസിഡണ്ട് പി എ അസീസ്, വൈസ് പ്രസിഡണ്ട് സുലൈമാന്‍,എസ്.എം.സി മെമ്പര്‍ കെ.ടി ലത്തീഫ്,അധ്യാപകരായ മനോജ് കുമാര്‍ എം.പി, മുഹമ്മദ് ഷാഫി, സോജിമോള്‍, സിനി മാത്യു അംഗന്‍വാടി വര്‍ക്കര്‍ സുലോചന തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ2007-2011 ബാച്ച് വിദ്യാര്‍ത്ഥികള്‍ ആണ് പഠന കേന്ദ്രത്തിലേക്ക് ടി വി സ്‌പോണ്‍സര്‍ ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!