72 ദിവസത്തെ ഇടവേളക്ക് ശേഷം ഹോട്ടലുകള്‍ തുറന്നു

0

72 ദിവസത്തെ ഇടവേളക്ക് ശേഷം  കര്‍ശന  നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറന്നു. ഉപഭോക്താക്കളെ ഒരു വാതലില്‍ കൂടി കയറ്റി മറ്റൊരു വാതിലിലൂടെ പുറത്ത്കടത്തണമെന്ന നിര്‍ദ്ദേശത്തിലാണ്    സംസ്ഥാനത്തെ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇത്തരം നടപടികള്‍ പലയിടത്തും പ്രായോഗികമല്ലെന്നും, വഴിയോരങ്ങളിലെ അനധികൃത  ഭക്ഷണ വില്‍പ്പന നിരോധിക്കണമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.  പകുതി സീറ്റില്‍ മാത്രം ആളുകളെ ഇരുത്തുകയും, ആറടി അകലം പാലിക്കുകയും വേണമെന്നത് വരുമാന നഷ്ടം ഉണ്ടാകുമെന്നും  ഹോട്ടല്‍ ഉടമകള്‍ .പാര്‍സല്‍ സര്‍വീസ് മാത്രമാക്കി തുടരാനാണ് പലരുടെയും തീരുമാനം. .

Leave A Reply

Your email address will not be published.

error: Content is protected !!