7 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ മുത്തങ്ങയിൽ പിടിയിൽ

0

പിക്കപ്പ് വാഹനത്തിൽ പച്ചക്കറിച്ചാക്കുകൾക്കിടയിൽ കർണ്ണാടകയിൽ നിന്നും സംസ്ഥാനത്തേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. വാഹന ഡ്രൈവർ താമരശ്ശേരി ഉണ്ണികുളം സ്വദേശി അഷ്റഫ്(38), ഇയാളുടെ സുഹൃത്ത് അബ്ദുൾ സലാം (47) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിൻ്റെ നേതൃത്വത്തിൽ പി ഇ ഒമാരായ കെ. വി വിജയകുമാർ, കെ. പി ലത്തീഫ്, സി ഇ ഒ രാജേഷ് തോമസ് എന്നിവരാണ് വാഹനം പരിശോധിച്ച് നിരോധിത പുകയില ഉത്പ്പന്നങ്ങൾ കണ്ടെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!