394 പേര്‍ കൂടി നിരീക്ഷണത്തില്‍

0

വെള്ളിയാഴ്ച 394 പേര്‍ കൂടി നിരീക്ഷണത്തില്‍. ആകെ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 3835 ആയി. ഇതില്‍ 25 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 823 ആളുകള്‍ ഉള്‍പ്പെടെ 1846 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുണ്ട്. 248 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2111 ആളുകളുടെ സാമ്പിളുകളില്‍ 1732 ആളുകളുടെ ഫലം ലഭിച്ചതില്‍ 1698 എണ്ണം നെഗറ്റീവാണ്. 374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2419 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 1877 ല്‍ 1871 എണ്ണം നെഗറ്റീവാണ്. 542 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!