കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഇ – പാഠശാല പദ്ധതി നടപ്പാക്കും

0

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇ-പാഠശാല’ തുടങ്ങും. വിക്ടെഴ്സ് ചാനലിലൂടെ നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജൂണ്‍ 15 നകം ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ലഭ്യമാകും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂണ്‍ 6, 7 തിയതികളില്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ വാര്‍ഡ്തല വിവര ശേഖരണം നടത്തും. ജൂണ്‍ 9 നകം പഞ്ചായത്തുകള്‍ വായനശാലകള്‍, ക്ലബ്ബുകള്‍, സാംസ്‌കാരികനിലയങ്ങള്‍, അംഗന്‍വാടികള്‍, സാമൂഹ്യപഠനമുറികള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍, പ്രാദേശിക പ്രതിഭ കേന്ദ്രങ്ങള്‍ എന്നിങ്ങനെ പൊതു ഇടങ്ങള്‍ കണ്ടെത്തും. പൊതു ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങളിലാകും പഠനം. ലൈബ്രറികള്‍, സഹകരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ക്ലാസുകള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കും. നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി 34000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പ്രാഥമിക കണക്ക് പ്രകാരം 2132 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാ

Leave A Reply

Your email address will not be published.

error: Content is protected !!