ബെന്‍സന്റെ ഓട്ടോ വേറിട്ട മാതൃക 

0

മാനന്തവാടിയില്‍ യാത്ര ചെയ്യുന്നെങ്കില്‍ ബെന്‍സണ്‍ന്റെ ഓട്ടോയില്‍ യാത്ര ചെയ്യണം.കാരണം മറ്റൊന്നുമല്ല സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഹാന്റ് വാഷും സാനിറ്റൈസറും മെല്ലാം ഒരുക്കിയാണ് ബെന്‍സണ്‍ മാനന്തവാടിയില്‍ ടാക്‌സി രംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. കമ്മന പുത്തന്‍പുരയ്ക്കല്‍ 32 കാരനായ ബെന്‍സന്റെ ഓട്ടോറിക്ഷയുടെ പേര് കുഞ്ഞാവ എന്നാണ്. പേര് കുഞ്ഞാവയാണെങ്കിലും മഹത്വമുള്ളതാണ് .ബെന്‍സന്റെ ഓട്ടോ.കൊവിഡ് പശ്ചാതലത്തില്‍ യാത്രകാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഹാന്റ് വാഷും സാനിറ്റൈസറും കൂടാതെ യാത്രക്കാരും ഡ്രൈവറും തമ്മില്‍ സമ്പര്‍ക്കം ഉണ്ടാവാതിരിക്കാന്‍ ഡ്രൈവറുടെ സീറ്റിന് പുറകില്‍ പ്ലാസ്റ്റിക് കവചവും ഒരുക്കിയാണ് ബെന്‍സണ്‍ സര്‍വ്വീസ് നടത്തുന്നത്. പി.വി.സി. പൈപ്പില്‍ ടാപ്പ് ഫിറ്റ് ചെയ്താണ് ഹാന്റ് വാഷിന് സൗകര്യം ഒരുക്കിയത്. കൈ കഴുകിയാല്‍ തുടയ്ക്കാന്‍ ടിഷ്യു പേപ്പറും ബെന്‍സണ്‍ കരുതിയിട്ടുണ്ട്. ബെന്‍സണ്‍ന്റെ ഓട്ടോയില്‍ കയറുന്ന യാത്രക്കാരും സംതൃപ്തരാണ്.350 രൂപ മാത്രമാണ് ചിലവായത് .മറ്റുള്ള ഒട്ടോയിലും ഇത്തരം സൗകര്യമൊരുക്കിയാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാകും.

Leave A Reply

Your email address will not be published.

error: Content is protected !!