മുളങ്കുറ്റികളിൽ വൃക്ഷതൈകൾ തയ്യാറാക്കി വനം വകുപ്പ്

0

മാനന്തവാടി: പരിസ്ഥിതി ദിനത്തിൽ പ്ളാസ്റ്റിക് രഹിത തൈ നടൽ എന്ന ആശയവുമായി വനം വകുപ്പ്. നോർത്ത് വയനാട് വനം ഡിവിഷന് കീഴിലെ ബേഗൂർ റെയ്ഞ്ചിലെ ജീവനക്കാരാണ് മുളങ്കുറ്റികളിൻ തൈകൾ തയ്യാറാക്കിയിരിക്കുന്നത്. വനത്തിൽ നിന്നും ശേഖരിച്ച വൃക്ഷങ്ങളുടെ    വിത്തുകളായ സോപ്പും കായ, കക്കും കായ, വയന, കണിക്കൊന്ന, താന്നി, കൂവം എന്നിവ തൈകളാക്കി വളർത്തിയെടുക്കുകയായിരുന്നു, വനത്തിൽ ഉണങ്ങിക്കിടക്കുന്നതും ഉപയോഗശൂന്യമായ തുമായ മുളകൾ പാകത്തിന് വെട്ടിയെടുത്ത് ഈ മുളകൂട കളിലേക്ക് തൈകൾ മാറ്റി നടുകയായിരുന്നു, സാധാരണ രീതീയിൽ പ്ളാസ്റ്റിക് കൂടകളിലാണ് തൈകൾ നട്ടുപിടിപ്പിക്കാറുള്ളത്, ഇത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി നശീകരണം തടയുക എന്ന ഉദ്ദേശത്തോടെയാണ് മണ്ണിൽ ലയിച്ച് ചേരുന്ന ഉണങ്ങിയ മുളകൾ ഉപയോഗിച്ച് തൈകൾ നടുന്നത്. ലോക്ക്  ഡൗൺ കാലത്ത് വനം വകുപ്പ്  അവശ്യ   സർവ്വീസായിരുന്ന തിനാൽ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് മൂന്ന് മാസം കൊണ്ട് വനം വകുപ്പ് ജീവനക്കാർ 1000 ത്തോളം മുളം കൂടകൾ തയ്യാറാക്കിയത്. വനത്തിനുള്ളിൽ വൃക്ഷങ്ങൾ കുറവായ ഭാഗങ്ങളിൽ ഈ തൈകൾ വെച്ച് പിടിപ്പിക്കുമെന്ന് ബേഗൂർ റെയ്ഞ്ച് ഓഫീസർ വി രതീശൻ പറഞ്ഞു.തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റെയ്ഞ്ചർ എം.വി ജയപ്രസാദ്, ഫോറസ്റ്റർമാരായ കെ ശ്രീജിത്ത്, കെ കെ സുരേന്ദ്രൻ, വി കെ ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ജിവനക്കാർ ചേർന്നാണ് തൈകൾ തയ്യാറാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!