കൽപ്പറ്റ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികളുടെ ക്വാറന്റയിൻ ചെലവ് സർക്കാർ വഹിക്കുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയത്.സംസ്ഥാനത്ത് 1000 – കേന്ദ്രങ്ങളിൽ നടത്തുന്നതിന്റെ ഭാഗമായാണ് കൽപ്പറ്റയിൽ സംഘടിപ്പിച്ചത്.ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് റസാക്ക് കൽപ്പറ്റ ധർണ ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ്ക കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സി.ഇ.എ.ബക്കർ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി എൻ.പി.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ലത്തീഫ് കാക്കവയൽ എന്നിവർ സംസാരിച്ചു .