കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

0

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കല്‍പ്പറ്റ ജൈത്ര തീയ്യേറ്റര്‍ പുതുക്കി പണിയാന്‍ അനുവദിച്ച പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നും തോട് കൊട്ടിയടച്ചത് പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ ഇടതുപക്ഷ ഭരണ സമിതിയുടെ പിന്തുണയോടെ അനധികൃത കൈയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നിര്‍ബാധം നടത്തുകയാണെന്നും, സ്വാഭാവികമായി ഒഴുകി കൊണ്ടിരുന്ന തോട് കെട്ടി അടച്ച് ഗതിമാറ്റി ഒഴുകുന്നതിന് ജൈത്ര തിയ്യേറ്റര്‍ ഉടമക്ക് ഇടത് ഭരണസമിതി മൗനസമ്മതം നല്‍കുകയാണ് ഉണ്ടായതെന്നും,  കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി പി ആലി പറഞ്ഞു.കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.  തോട് കെട്ടി അടച്ചത് പൊളിച്ച് മാറ്റാന്‍ കൗണ്‍സില്‍ ഐക്യഘണ്ടേനേ തീരുമാനിച്ചതാണെന്നും പിപി ആലി പറഞ്ഞു.   ഉപരോധസമരം പി പി ആലി ഉദ്ഘാടനം ചെയ്തു. ടി ജെ ഐസക് അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!