ഹലോ  സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി 

0

ഓണ്‍ലൈന്‍ പഠന സാധ്യതകള്‍ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് മാനന്തവാടി മണ്ഡലത്തില്‍ ഹലോ  സ്‌കൂള്‍  സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. എംഎല്‍എ ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ മാനന്തവാടി ബി.ആര്‍.സിയില്‍ ചേര്‍ന്ന യോഗത്തിലാണ്  പദ്ധതി ആവിഷ്‌കരിച്ചത്. 

ആദിവാസി ഊരുകളിലുള്‍പ്പെടെ വിദ്യാര്‍ത്ഥികളെ  ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ എത്തിക്കാന്‍  യോഗത്തില്‍ തീരുമാനമായി. ഇന്നും നാളെയുമായി മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ വിദ്യാഭ്യാസ സമിതികള്‍ വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് വാര്‍ഡുകള്‍  കേന്ദ്രീകരിച്ച് വാര്‍ഡ് തല വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കും. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ആ പഞ്ചായത്തിലെ അധ്യാപകരെയും, വിദ്യാഭ്യാസ പ്രവര്‍ത്തകരെയും, പി.ടി.എ, പ്രതിനിധികളെയും, കുടുംബശ്രീ ഭാരവാഹികളെയും , മെന്റര്‍ ടീച്ചര്‍മാരെയും, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരെയും, വിദ്യാഭ്യാസ വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തു. ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത  മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യ മെരുക്കും.  മാനന്തവാടി മണ്ഡലത്തില്‍ മുഴുവന്‍ വാര്‍ഡികളിലും മൂന്ന് വീതമെങ്കിലും ഓണ്‍ലൈന്‍ പൊതു പഠന കേന്ദ്രങ്ങള്‍  ഒരുക്കും.  ഹലോ സ്‌കൂള്‍ രൂപികരണയോഗത്തില്‍ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍, മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സമഗ്ര ശിക്ഷാ കേരള വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിത്സണ്‍ തോമസ്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.ജെ തോമസ്,  മാനന്തവാടി എ.ഇ.ഒ ഉഷാദേവി, മാനന്തവാടി ബിപിസി കെ.മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!