മേപ്പാടി തൃക്കൈപ്പറ്റ വില്ലേജിലെ കോട്ടവയലില്‍ ഈട്ടിമരങ്ങള്‍ മുറിച്ച സംഭവത്തില്‍ നടപടി. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 4.4 ഹെക്റ്റര്‍ ഭൂമിയിലെ 27 ഈട്ടിമരങ്ങളാണ് അനുമതിയില്ലാതെ മുറിച്ചിട്ടത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മഹസര്‍ കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കും.മണിക്കുന്ന് മലയടിവാരത്തെ അനധികൃത മരം മുറി. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍. ഏറെ പരിസ്ഥിതി പ്രധാന്യം ഉള്ള മണിക്കുന്ന് മലയടിവാരത്ത് അനധികൃതമായി നടത്തിയ മരംമുറി പ്രദേശത്തെ താഴ്‌വാരത്തുള്ള ജനങ്ങളുടെ കുടിവെള്ളമടക്കം മുട്ടിക്കുന്ന തരത്തിലാണെന്നും അടിയന്തര നടപടി ഈ വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ എടുക്കണമെന്നും അനശ്വര ക്ലബിന്റെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ച നാട്ടുകാര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.