ചുവപ്പ് ജിഹാദി പ്രവര്‍ത്തനം കൂടുതല്‍ വയനാട്ടിലാണെന്ന് എം.ടി.രമേശ്.
ചുവപ്പ് ജിഹാദി പ്രവര്‍ത്തനം കൂടുതല്‍ വയനാട്ടിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
ബിജെപി മാനന്തവാടി നിയോജക മണ്ഡലം സമ്മേളനം ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ അനാഥമായ ഭാരതം സനാദനമായി മാറിയെന്നും എം.ടി രമേശ്. സമ്മേള നത്തോടനുബന്ധിച്ച് കരുത്ത് തെളിയിച്ച പ്രകടനവും നടന്നു.ഗുജറാത്ത് വിജയത്തില്‍ വിറളി പൂണ്ടവര്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ബിജെപിക്കെതിരെ പട നയിക്കുന്നു. കോണ്‍ഗ്രസ്സും സിപിഎമ്മും ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും നിക്ഷ്പക്ഷത പാലിച്ചില്ല.
നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം അധ്യക്ഷത വഹിച്ചു.സംവിധായകന്‍ അലി അക്ബര്‍.മുഖ്യാതിഥിയായി.ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി വി രാജന്‍, ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, ഇ.പി ശിവദാസന്‍, ലക്ഷ്മി കക്കോട്ടറ വില്‍ഫ്രഡ് ജോസ് അഖില്‍ പ്രേം സി, വിജയന്‍ കൂവണ, തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രവര്‍ത്തകരില്‍ ആവേശം വിതറി ബൈക്ക് റാലിയും നടന്നു. സി പി എമ്മില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേന്നവരെ എം ടി രമേശ് ഷാളണിയിച്ച് സ്വീകരിച്ചു.