ലൂസി കളപ്പുര വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി.വൈ.എം

0

ലൂസി കളപ്പുര വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി.വൈ.എം. കാരക്കാമല വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്യണമെന്നും കെ.സി.വൈ.എം.ലൂസിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൂസി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ സംരക്ഷണം നൽകാൻ സർക്കാകാർ മുന്നോട്ട് വരണമെന്നും കെ.സി.വൈ.എം മാനന്തവാടിരൂപത ഭാരവാഹികൾ വാർത്താ സമ്മേനത്തിൽ ആവശ്യപ്പെട്ടു. ലൂസി കളപ്പുര നിരന്തരമായി തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് വ്യക്തമാക്കിയ  സാഹചര്യത്തില്‍ അവര്‍ക്ക്  വേണ്ട സുരക്ഷ ഉറപ്പു വരുത്തണം നിലവില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്ന സംഘടനകള്‍ വ്യക്തികള്‍ ഫേസ് ബുക്ക്  ഗ്രൂപ്പുകള്‍ എന്നിവ പരിശോധിച്ചാല്‍ സഭാ സ്നേഹം കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല മറിച്ച് ദുരുദേശത്തോടെ മറ്റ് പല മുതലെടുപ്പുകളും ലക്ഷ്യമിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നത് വ്യക്തമാണ്. ഇവയില്‍ ചില സംഘടനകള്‍ക്കെങ്കിലും തീവ്രവാദ സ്വഭാവമുള്ളതാണെന്നതും സംശയാസ്പദമാണ്. ഈ സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി കൊണ്ട് ലൂസി കളപ്പുരയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് അവരെ മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം കെ.സി.വൈ.എം മുന്നോട്ടു വെക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാരക്കാമലയില്‍ ലൂസി കളപ്പുരയും കൂട്ടരും നടത്തുന്ന സംഭവ വികാസങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നതാണെന്നും, സഭയുടെ എല്ലാ വിധികളും ലൂസി കളപ്പുരയ്ക്ക് എതിരായ സാഹചര്യത്തില്‍ അവര്‍ മാനന്തവാടി മുനിസിപ്പല്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നിലവില്‍ അവരെ അവരായിരിക്കുന്ന മഠത്തില്‍ നിന്ന് ഇറക്കി വിട്ടാന്‍ നിയമതടസ്സങ്ങള്‍ യാതൊന്നും ഇല്ല. എന്നിരുന്നാലും ആ കോണ്‍ഗ്രിഗേഷന്‍ ഒരു സ്ത്രീ എന്ന പരിഗണന നല്‍കി കൊണ്ട് താമസിക്കാന്‍ ഇടവും കഴിക്കാന്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി അവരെ സംരക്ഷിച്ചു. എന്നിട്ടും ലൂസി കളപ്പുര അവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇതിൻ്റെ സത്യസന്ധത പുറത്ത് കൊണ്ട് വരേണ്ടതുണ്ട് .കത്തോലിക്ക സഭക്കെതിരെ അടുത്ത കാലത്ത് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പല സംഘടനകളുടെയും സാന്നിധ്യമുണ്ട്. ലൂസി കളപ്പുരയുടെ സമരങ്ങള്‍ക്കടക്കം ഫണ്ട് നല്‍കുന്നതില്‍ ഇതേ പുറം ശക്തികളുടെയും സംഘടനകളുടെയും ഇപൈടലുകള്‍ ഉണ്ടോ എന്നുമുള്ള സംശയം സംഘടനയ്ക്കുണ്ട് അതു കൊണ്ട് തന്നെ ലൂസി കളപ്പുര മാത്രമല്ല ആ മഠത്തില്‍ താമസിക്കുന്ന മറ്റ് സിസ്റ്റേഴ്സിനും നിലവില്‍ ജീവനു ഭീഷണിയുണ്ട്. ലൂസി കളപ്പുരയെ ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിക്കുകയോ അത് കത്തോലിക്ക സഭക്കെതിരെ എളുപ്പത്തില്‍ തിരിച്ചുവിടാനുമുള്ള ഗൂഢതന്ത്രങ്ങള്‍ നടത്തുകയോ ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടെന്നും അവിടെയുള്ള മറ്റ് സിസ്റ്റേഴ്സ് മറ്റിടങ്ങളിലേക്ക് മാറാത്തത് ഈ സത്രീ അവിടെ ഒറ്റപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെ ഭയന്ന് കൂടിയാണെന്നും കെ.സി.വൈ.എം.ഭാരവാഹികൾ വ്യക്തമാക്കി. ലൂസി കളപ്പുര സഭയ്ക്കും കോണ്‍ഗ്രിഗേഷനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജീവനു ഭീഷണിയുണ്ടെന്ന് പറയുകയും ചെയ്യുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും സംഘടന ചൂണ്ടിക്കാട്ടുകയുണ്ടായി. രൂപതയുടെയോ കോണ്‍ഗ്രിഗേഷനുകളുടെയോ സഭയുടെ തന്നെയോ നിലപാടുകള്‍ അന്വേഷിക്കാതെ ഏകപക്ഷീയമായി ലൂസിയുടെ നിലപാടുകളോട് ചേര്‍ന്ന് മുഖ്യധാര മാധ്യമങ്ങള്‍ വരെ പ്രതികരിക്കുന്നതില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം കാരക്കാമല വിഷയത്തിലെ നിലവിലെ സാഹചര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട്  ഈ വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താൻ നിയമപാലകര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു.വാർത്താ കെ.സി.വൈ.എം. മാനന്തവാടി രൂപത പ്രസിഡന്‍റ്  ബിബിന്‍ ചെമ്പക്കര, വൈസ് പ്രസിഡന്‍റ് ടെസിന്‍ വയലില്‍, കെ.സി.വൈ.എം. ദ്വാരക മേഖല പ്രസിഡന്‍റ് ജോബിന്‍ ഇല്ലിക്കല്‍, തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!