മൃതശരീരം കാണാൻ കുടുംബത്തെ വിലക്കിയ നടപടി പ്രതിഷേധാർഹം എസ് ഡി പി ഐ

0

കഴിഞ്ഞ ദിവസം മാനന്തവാടി  നഗരസഭയിലെ പിലാക്കാവില്‍ അപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം കാണാന്‍ എത്തിയ ഉമ്മയെയും കുടുംബത്തെയും ബാവലി ചെക്ക് പോസ്റ്റില്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞത് അങ്ങേയറ്റം നീതി നിഷേധവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്ഡിപിഐ. ഇരുന്നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി മകന്റെ ചേതനയറ്റ ശരീരം കാണാന്‍ എത്തിയ ഉമ്മയോട് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വളരെ മോശമാണ് പെരുമാറിയത്.അപകടത്തില്‍ മരണപ്പെട്ട മകന്റെ മൃതശരീരം കാണാന്‍ എല്ലാം മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് കുടുംബം എത്തിയത് .എന്നാല്‍ യാതൊരു മാനുഷിക പരിഗണയും നല്‍കാതെ കുടുംബത്തെ മടക്കി അയക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അത് കൊണ്ട് തന്നെ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസലു റഹ്മാന്‍ സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി തുടങ്ങിയവര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!