പാചക തൊഴിലാളികൾ കലക്ടറേറ്റിൽ ധർണ നടത്തി 

0

കൽപ്പറ്റ: കോവിഡ് 19 എന്ന മഹാമാരി രാജ്യത്ത് തുടങ്ങിയപ്പോൾ അതിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ സർക്കാർ ഒന്നാമതായി നിയന്ത്രണങ്ങൾ കൊണ്ട് വന്നത് ആയിരകണക്കിന് ആളുകൾ പങ്കെടുക്കുന്ന വിവാഹം, ഉത്സവങ്ങൾ, സ്ക്കൂൾ കലോത്സവം തുടങ്ങി മറ്റ് പല ചെറുതും വലുതുമായ ആഘോഷ പരിപാടികൾക്കാണ് നിയന്ത്രണങ്ങൾ കഴിഞ്ഞ മാസത്തിൽ അത്രയും ഞങ്ങൾ പാചക തൊഴിലാളികൾ സർക്കാറിന്റെ കൂടെ നിന്ന് എല്ലാ നിലക്കും അനുകൂലിച്ചവരാണ്. എന്നാൽ നൂറ് കണക്കിന് കിലോ അരിയും മറ്റ് സാധനങ്ങളും പാചക ചെയ്ത് വിളമ്പുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ഒരു തൊഴിലും ഇല്ലാതെ കഴിഞ്ഞ മൂന്ന് മാസമായി ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നഷ്ടപ്പെട്ട് പ്രയാസമനുഭവിക്കുകയാണ്. കേറ്റിംഗ് മേഖലയൊ ഹോട്ടലുകളൊ ഒന്നും പ്രവർത്തിക്കുന്നില്ല. അതിനകം തൊഴിലാളികളും തീയ്യും പുകയുമേറ്റ് അവശതയായവർ, ഞങ്ങളുടെ മാതാപിതാക്കൾ, നിത്യരോഗികൾ, കൊച്ച് കുട്ടികൾ, വിദ്യാർത്ഥികൾ ഇവരുടെ ദൈനംന്തിന കാര്യങ്ങൾ മഴക്കാലം തുടങ്ങി വളരെ പ്രയാസത്തിലാണ് പാചക തൊഴിലാളികൾ. ഈ കാര്യങ്ങൾ എല്ലാം അധികാരികൾക്ക് മെയിലയച്ചും നിവേദനങ്ങൾ നൽകിയും പത്രവാർത്ത മാധ്യമങ്ങൾ വഴിയും പല പ്രാവശ്യം അറിയിച്ചതാണ്. ഭരണം കൂടം കാണുന്നില്ല. പ്രതിപക്ഷം മിണ്ടുന്നില്ല. പാചകതൊഴിലാളികൾ മരണത്തിന്റെ വക്കിലെത്തി നിൽക്കുന്നു. ഈ സാഹചര്യത്തിലാണ് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ട്രേഡ്ണി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട്‌ ജില്ലാ കമ്മിറ്റി ഇത്തരത്തിൽ അടുപ്പ് കൂട്ടി സമരവുമായി വയനാട് കലക്ടറേറ്റിന് മുമ്പിൽ എത്തിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണ് – അധികാരികൾ കണ്ണ് തുറക്കണം, ധന സഹായങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യണം. പലിശരഹിത വായ്പ അനുവദിക്കണം. ലോക്ക് ഡൗൺമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകണം. ധർണ ജില്ലാ ട്രഷറർ അഷ്റഫ് മുട്ടിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഹംസ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പി. എം. റീന ( ജില്ലാ ജനറൽ സെക്രട്ടറി), അലി അക്ബർ മുട്ടിൽ, രമേശ് കുമാർ അമ്പലക്കാട്, മുഹമ്മദ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!