രാഹുല്‍ കത്തയച്ചു

0

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി കത്തയച്ചു. ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കാണ് കത്തയച്ചത്. ഈ ആവശ്യത്തില്‍ പൂര്‍ണപിന്തുണയും സഹായവും രാഹുല്‍ ഗാന്ധി വാക്താനം ചെയ്തു. ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ഇന്നലെ ആരംഭിച്ചെങ്കിലും ടിവി , ലാപ് ടോപ്പ്, ഇന്റര്‍നെറ്റ്, ലഭ്യതയില്ലാത്ത ആദിവാസി കോളനികളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വയനാട് ജില്ലയില്‍ പഠന ശൃംഖലക്ക് പുറത്താണ്.

Leave A Reply

Your email address will not be published.

error: Content is protected !!