കോളനികളില്‍ സാമൂഹിക പഠനമുറികള്‍

0

ജില്ലയിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഒരുക്കി. 28,000 വിദ്യാര്‍ത്ഥികളാണ് ഈ വിഭാഗത്തില്‍ ജില്ലയിലുള്ളത്.  ഓണിവയല്‍ ഫ്‌ളാറ്റില്‍ ഒരുക്കിയ പഠനമുറി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള സന്ദര്‍ശിച്ചു. കോളനികളിലെ സാമൂഹിക പഠനമുറികളിലും കമ്മ്യൂണിറ്റി ഹാളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ്, ഡിഷ് കണക്ഷനുകള്‍ തയ്യാറാക്കി ക്ലാസ്സ് സജ്ജമാക്കി. 23 പഠനമുറികളാണ് ജില്ലയില്‍ സജ്ജീകരിച്ചത്. എല്ലാ കേന്ദ്രങ്ങളിലും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയമിച്ച പരിശീലകന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. അസൗകര്യങ്ങള്‍ ഉള്ള ഇടങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവരടങ്ങിയ കര്‍മ്മസമിതി നേതൃത്വം വഹിക്കും. ജൂണ്‍ ഏഴിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!