ജി.എന്‍.ബാബുരാജ് വിരമിച്ചു

0

      ജില്ലയിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള കുട്ടികളെയും അധ്യാപക വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കാനും എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസറായി പ്രവര്‍ത്തിക്കാനും സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ജി.എന്‍. ബാബുരാജ്  സര്‍വീസില്‍ വിരമിച്ചു.  1987 ല്‍ അപ്പപ്പാറ ഡി.സി.എം.എല്‍.പി സ്‌കൂളിലെ പ്രൈമറി അധ്യാപകാനായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.  തരുവണ ഗവ.യു.പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ ഡി.പി.ഇ.പിയില്‍ അധ്യാപക പരിശീലകനായി ചുമതലയേറ്റു. അധ്യാപകര്‍ക്കുളള കൈപുസ്തകം, പാഠപുസ്തകം എന്നിവ തയ്യാറാക്കുന്നതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗമായും പ്രവര്‍ത്തിച്ചു. ഒമ്പത് വര്‍ഷം ഹൈസ്‌കൂള്‍ അധ്യാപകനായും നാല് വര്‍ഷം പനമരം ഗവ.ടി.ടി.ഐയില്‍  ടീച്ചര്‍ എജ്യൂക്കേറ്ററായും പ്രവര്‍ത്തിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കണ്‍റി സ്‌കൂളില്‍ അധ്യാപകനായിരിക്കെ 2016 ല്‍  സര്‍വ്വ ശിക്ഷാ അഭിയാനില്‍ ജില്ലാ പ്രോജക്ട് ഓഫീസറായി നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്‌പോക്ക് തടയുന്നതിനായി നടപ്പിലാക്കിയ സീറോ ഡ്രോപ്പ് ഔട്ട് പദ്ധതിയും കുതിപ്പ് – കായിക പരിശീലനം പദ്ധതിയും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. 33 വര്‍ഷത്തെ അധ്യാപകവൃത്തിക്ക് ശേഷം തരുവണ ഗവ.ഹയര്‍ സെക്കണ്‍റി സ്‌കൂളില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെയും  വിപുലമായ ശിഷ്യസമ്പത്തിന്റെയും  ഉടമയാകാന്‍ കഴിഞ്ഞതിന്റെയും ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!