തവിഞ്ഞാലിന്റെ ജനകീയ സെക്രട്ടറി ഇന്ന് സേവനത്തില്‍ നിന്ന് വിരമിക്കും

0

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സലിം കെ ഇന്ന് സേവനത്തില്‍ നിന്ന് വിരമിക്കും. 2018 , 2019 വര്‍ഷങ്ങളിലെ കാലവര്‍ഷത്തിലും പ്രളയത്തിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ആളുകളുടേയും അഭിനന്ദനത്തിന് കാരണമായിട്ടുണ്ട്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലേക്ക് മാറ്റുന്നതിന് മുഹമ്മദ് സലിം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ പ്രിയ സെക്രട്ടറിക്ക് ഫോണ്‍ മുഖേനെയും നവമാധ്യങ്ങള്‍ വഴിയും ആശംസകള്‍ അറിയിക്കാനുള്ള  തയ്യാറെടുപ്പിലാണ് ഭരണ സമിതിയും ജീവനക്കാരും’

Leave A Reply

Your email address will not be published.

error: Content is protected !!