ഗീത ടീച്ചര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.

0

37 വര്‍ഷത്തെ അധ്യാപകസേവനം പൂര്‍ത്തിയാക്കി മൊതക്കര ഗവ.എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക ഗീത ടീച്ചര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കും.1983 ല്‍ കോഴിക്കോട് ജില്ലയിലെ തൃക്കോട്ടൂര്‍ എ യുപി സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച് കൊണ്ടായിരുന്നു തുടക്കം. എയുപി സ്‌കൂള്‍ വെള്ളമുണ്ട , ജി യുപി എസ് തരുവണ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം മൊതക്കര ഗവ എല്‍ പി സ്‌കൂളില്‍ 1996 ലാണ് ജോലിയില്‍ പ്രവേഷിക്കുന്നത്. ഇവിടുത്തെ 24 വര്‍ഷത്തെ സേവനത്തിനിടയില്‍ 2018 ആഗസ്റ്റ് മുതല്‍ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച് വരുന്നു.പ്രധാനാധ്യാപകനായി വിരമിച്ച പി ടി സുഗതന്‍ മാസ്റ്റര്‍ ആണ് ഭര്‍ത്താവ്

Leave A Reply

Your email address will not be published.

error: Content is protected !!