വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്‌സ് (പ്രൈ)ലിമിറ്റഡ് വാര്‍ഷിക പൊതു യോഗം കല്‍പ്പറ്റയില്‍ നടന്നു. പുതിയ ചെയര്‍മാനായി സുഭാഷ് എം ജോയിയെയും എം.ഡി യായി അഷറഫ് പൂക്കയിലിനെയും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി കെ. ഗോവിന്ദന്‍, അബ്ദുള്‍ അസീസ്, പി. കാസിം, ബിജു ജോസ്, പി.എം ഏലിയാസ്, ജോമേഷ് പുതുശ്ശേരി, മനോജ് ഇല്ലിക്കന്‍ എന്നിവരെ തിരഞ്ഞെടുത്തു.
സിഒഎ വയനാട്ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പൂക്കയില്‍ അദ്ധ്വക്ഷനായിരുന്നു. കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബിജുജോസ് സാമ്പത്തിക കണക്കുകള്‍ അവതരിപ്പിച്ചു. സിഒഎ ജില്ലാസെക്രട്ടറി പിഎംഎലിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. ചടങ്ങില്‍ വെച്ച് വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്‌സ് (പ്രൈ)ലിമിറ്റഡിന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.