കര്‍ഷകതൊഴിലാളികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കും അധിക്ഷേപത്തിനുമെതഹിരെ കെഎസ്‌കെടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ കല്‍പ്പറ്റയില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി. കര്‍ഷകരോടും കര്‍ഷകതൊഴിലാളികളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകനയത്തിനെതിരെ അഖിലേന്ത്യതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. വിലക്കയറ്റം തടയുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക, തൊഴിലുറപ്പ് പദ്ധതിയിലെ കൂലി നല്‍കുക, ഭക്ഷ്യസുരക്ഷ നടപ്പാക്കുക, സാമൂഹ്യക്ഷേമപദ്ധതിക്ക് ആവശ്യമായ പണം അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്. നിരവധി കര്‍ഷകതൊഴിലാളികള്‍ മാര്‍ച്ചില്‍ അണിനിരന്നു. ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷനായി. വി പി ശങ്കരന്‍ നമ്പ്യാര്‍, പി എസ് ജനാര്‍ദ്ദനന്‍, വി വി ഗിരിജ, വി രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ സ്വാഗതവും വി ബാവ നന്ദിയും പറഞ്ഞു.