വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു

0

ഏഴുവയസ്സുകാരന്‍ ചികിത്സയില്‍

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ ഏഴുവയസ്സുകാരനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കുട്ടിയിപ്പോള്‍
മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. മെയ് 19 നാണ് കുട്ടിയെ പനിബാധ മൂലം ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രത്തില്‍ കാണിച്ചത്. തുടര്‍ന്ന് 20 ന് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഈ വര്‍ഷം ഇതുവരെ 28 പേരില്‍ കുരങ്ങുപനി സ്ഥിരീകരിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!