മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി

0

രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കല്‍ മൂടമ്പത്ത് പോക്കര്‍ മാഷിന്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള കുത്തില്‍ കൃഷി സ്ഥലം നശിച്ചത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടു നടപടിയില്ലന്നും പോക്കര്‍ മാസ്റ്റര്‍. ഇരുപത്തി അഞ്ച് വര്‍ഷത്തോളം പഴക്കുള്ള കലുങ്ക് അടച്ചതോടെയാണ് മഴവെള്ളം ഒഴുകി കൃഷിയും സ്ഥലവും നശിച്ചത്. നിലവിലെ കലുങ്ക് പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഓവുചാല്‍ സ്വകാര്യ വ്യക്തിമതില്‍ കെട്ടുകയും ചെയ്തതോടെ പഴക്കം ചെന്ന കലുങ്ക് അടഞ്ഞ് പോവുകയയായിരുന്നു.ഇതോടെ പള്ളിക്കല്‍ സ്‌കൂള്‍, ഗ്രാമപഞ്ചായത്ത്, പി.എച്ച്.സി.എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പോക്കര്‍ മാഷിന്റെ സ്ഥലത്തേക്കാണ് .കൃഷിസ്ഥലത്തിനരികിലുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓവുചാല്‍ ഉണ്ടായിരുന്നു  ഇത് സമിപത്തെ സ്വകാര്യ വ്യക്തിമതില്‍ കെട്ടി റോഡ് നിര്‍മ്മിച്ചതിനാലാണ്  പഴക്കമുള്ളകലുങ്കും ഓവുചാലും അടഞ്ഞു പൊയത്.2019 ല്‍ മാനന്തവാടി പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എജിനിയര്‍ക്കും, 2020 ജനുവരിയില്‍ സബ്ബ് കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ അധികൃതര്‍ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലന്ന് പോക്കര്‍ മാഷ് പറയുന്നു. മഴ പെയ്തു തുടങ്ങിയതോടെ   കൃഷിയിടത്തിലെ മണ്ണ് സംരക്ഷണഭിത്തി ഇടിഞ്ഞു തകര്‍ന്നു പോകുകയും കൃഷി സ്ഥലത്തെ മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് കലുങ്ക് പുനര്‍നിര്‍മ്മിച്ച് കൃഷി സ്ഥലംസംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മികച്ച കര്‍ഷകന്‍കൂടിയായ പേക്കാര്‍ മാസ്റ്റര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!