മുത്തങ്ങ ചെക്‌പോസ്റ്റില്‍ വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.

0

കോവിഡ്-19ന്റെ പശ്ചാതലത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.സര്‍ക്കാര്‍ നിശ്ചയിച്ച വാടക മാത്രം നല്‍കി സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കാന്‍ രാവിലെ ഏഴു മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാവും.മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിനു സമീപത്തും കല്ലൂരിലും ഉള്ള കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തപ്പെടുന്നവരുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുത്തങ്ങ ആര്‍ടിഒ ചെക്പോസ്റ്റും ബത്തേരി സബ് ആര്‍ടിഒ ഓഫീസും കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മൂല ഹള്ളിയ്ക്കും കോവിഡ് 19 ഫെസിലിറ്റേഷന്‍ സെന്ററിനും ഇടയില്‍ ഉള്ള യാത്ര നിരീക്ഷിക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള മൊബൈല്‍ കണ്‍ട്രോള്‍ റൂമില്‍ രണ്ട് ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമാകും.മുത്തങ്ങ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ ഫോം ഉപയോഗപ്പെടുത്തി മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വഹനങ്ങള്‍ക്ക് നിശ്ചിത വാടകയിലും കുറച്ചാണ് ഇവര്‍ ഈടാക്കുന്നത്.യാത്രാ പാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും ഒഴിവാക്കി യാത്ര സുഖമമാക്കാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് വാഹന സൗകര്യം ലഭ്യമാക്കുക.ആര്‍ടിഒ വയനാട്,എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.സ്വന്തമായി വാഹനമില്ലാതെ അതിര്‍ത്തിയിലെ മൂലഹള്ളയില്‍ എത്തുന്നവര്‍ക്ക് പത്ത് കിലോ മീറ്റര്‍ ദൂരെ ഉള്ള കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ജീപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഒന്‍പത് തുറന്ന ജീപ്പുകള്‍ ഇതിനായി ഡ്രൈവര്‍ കാബിന്‍ വേര്‍തിരിച്ച് സുരക്ഷിതമാക്കി ഉപയോഗിക്കുന്നു.ഡ്രൈവര്‍മാര്‍ക്ക് ഫേസ് ഷീല്‍ഡ് മാസ്‌ക് സാനിറ്റെസര്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധന കഴിഞ്ഞ് ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര തുടരാന്‍ ടാക്സി വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!