കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടകയില്‍ നിന്ന് 12 അംഗ സംഘം ജില്ലയിലെത്തി. ജില്ലാകുടുംബശ്രീയുടെ പദ്ധതികളെ കുറിച്ചും, രീതികളെ കുറിച്ചും പഠിക്കാന്‍ കര്‍ണ്ണാകയില്‍ നിന്നുമുള്ള 12 അംഗ സംഘം ജില്ലയിലെത്തി… കണ്ണാടക സര്‍ക്കാറിന് കീഴിലുള്ള ശിശു വികസന സമിതിയിലെ ജോയിന്റ് ഡയറക്ടര്‍ അടങ്ങുന്ന 12 അംഗങ്ങളാണ് ജില്ലയിലെത്തിയിരിക്കുന്നത്.കുട്ടികളുടെ മേഖലയിലും സ്ത്രീ ശാക്തീകരണ രംഗത്തും ഉള്ള കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുവാനും .കൃഷി ,മൈക്രോ സംരംഭങ്ങള്‍, സാമൂഹ്യ വികസന പദ്ധതികള്‍ എന്നിവയെ കുറിച്ചു പടിക്കുകയുമാണ് പ്രധാന ലക്ഷ്യം.ഇതിനെ സംബന്ധിച്ച് സി.ഡി’ എസുമായി സംവാധിക്കുകയും ചെയ്തു.