ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 5 പേര്‍ കൂടി ആശുപത്രി വിട്ടു. മാന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ട് പോലീസുകാരെയും ട്രക്ക് ഡ്രൈവറുടെ മകന്‍(29), മരുമകന്‍(35), വിദേശത്ത് നിന്നെത്തിയ 29 വയസ്സുകാരനേയുമാണ് സാമ്പിള്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്. രോഗം സ്ഥിരീകരിച്ച ബാക്കി 11 പേര്‍ ഉള്‍പ്പെടെ 18 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3046 പേരാണ്. വ്യാഴാഴ്ച്ച 134 പേരാണ് പൂതുതായി നിരീക്ഷണത്തിലായത്. അതേസമയം 93 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നും വ്യാഴാഴ്ച്ച 64 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1462 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 1282 ആളുകളുടെ ഫലം ലഭിച്ചു. 1259 എണ്ണം നെഗറ്റീവാണ്. 173 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കൂടാതെ ഇന്നലെ 81 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെയായി 1379 സെന്റിനല്‍ സാമ്പിളുകളാണ് ഇത്തരത്തില്‍ അയച്ചിട്ടുളളത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 627 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post